സാധാരണ പോലെ തന്നെ കേരളത്തില്‍ ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ എത്തുമെന്ന് ആദ്യ സൂചനകള്‍ ലഭിക്കുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം.മെയ് 31-നാണ് മഴയുടെ പ്രവചനം.ഈ വര്‍ഷം ഒരു സാധാരണ മണ്‍സൂണ്‍ ആയിരിക്കുമെന്ന് തങ്ങള്‍ നേരത്തെ പ്രവചിച്ചിരുന്നതായും ഭൗമ മന്ത്രാലയ സെക്രട്ടറി എം.രാജീവന്‍ വ്യക്തമാക്കി.ഈ വര്‍ഷത്തെ മണ്‍സൂണ്‍ സാധാരണയുള്ള ശരാശരി മഴയുടെ 98 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ ഏപ്രില്‍ 16-ന് നടത്തിയ പ്രവചനത്തില്‍ വ്യക്തമാക്കുന്നത്. ഇതില്‍ അഞ്ചു ശതമാനം വരെ വ്യത്യാസമുണ്ടാകാമെന്നും പറയുന്നു.കഴിഞ്ഞ തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ രാജ്യത്ത് മണ്‍സൂണ്‍ മഴ ശരാശരിക്കും മുകളിലായിരുന്നു. ഇത്തവണ സാധാരണ നിലയിലായിരിക്കുമെന്നും കാര്‍ഷിക മേഖലയേയും സമ്പദ് വ്യവസ്ഥയേയും ഇത് സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.