ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചികില്‍സ, കോവിഡ് വാക്സിനേഷന്‍, അവശ്യ സാധനങ്ങള്‍ വാങ്ങല്‍, ട്രെയിന്‍, വിമാന യാത്രക്കാര്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുളളു. സ്വകാര്യങ്ങള്‍ വാഹനങ്ങളെ മതിയായ കാരണങ്ങളില്ലാതെ നിരത്തിലിറക്കാന്‍ അനുവദിക്കില്ല. നിയന്തണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി അന്തര്‍ സംസ്ഥാന, ജില്ലാ അതിര്‍ത്തി റോഡുകളില്‍ ചെക്കിംഗ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. യാത്രാരേഖകള്‍ പരിശോധിച്ച് ഉറപ്പാക്കിമാത്രമേ യാത്രാനുമതി നല്‍കുകയുളളു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.