ഓക്സിജന്‍ നില ഉയര്‍ത്താന്‍ ‘പ്രോണിങ്’

രോഗിയുടെ ശരീരത്തില്‍ ഓക്സിജന്‍ അളവ് കുറയുന്നുവെന്ന്മനസ്സിലായാല്‍ ഓക്സിജന്റെ നില ഉയര്‍ത്താനും അതുവഴി ജീവന്‍ രക്ഷിക്കാനും ചെയ്യേണ്ട പ്രക്രിയയാണ് പ്രോണിങ്. കമിഴ്ന്ന് കിടന്നതിന് ശേഷം നെഞ്ചിന്റെ ഭാഗത്തു തലയിണ വെച്ച് അല്‍പ്പം ഉയര്‍ത്തി വേഗത്തില്‍ ശ്വാസോഛ്വാസം നടത്തുക എന്നതാണ് പ്രോണിങ് എന്നതിലൂടെ ഉദ്ദേശിക്കുന്നത്. പ്രോണിങ് ചെയ്യുമ്പോള്‍ മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് തല താഴ്ന്നിരിക്കാന്‍ ശ്രദ്ധിക്കണം. വീട്ടില്‍ കഴിയുമ്പോള്‍ ഓക്സിജന്റെ നില താഴ്ന്നതായി ശ്രദ്ധിക്കപ്പെട്ടാലോ ആംബുലന്‍സോ വൈദ്യസഹായമോ കാത്തുനില്‍ക്കുന്ന സമയത്തും ഹോസ്പിറ്റലില്‍ എത്തുന്നത് വരെ വാഹനത്തിലും ഈ രീതി പിന്തുടരുന്നത് അഭികാമ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

തലയിണ വെക്കേണ്ട രീതി:

·കഴുത്തിനു താഴെ ഒരു തലയിണ

·നെഞ്ചു മുതല്‍ തുടയുടെ മേല്‍ ഭാഗം എത്തുന്ന രീതിയില്‍ ഒന്നോ രണ്ടോ തലയിണ

·കാല്‍ മുട്ടിന്റെ താഴേക്ക് ഒന്നോ രണ്ടോ തലയിണ

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

·നല്ല വായുസഞ്ചാരമുള്ള മുറി തിരഞ്ഞെടുക്കുക.

·ഇടവിട്ടുള്ള അവസരങ്ങളില്‍ ഇതു ആവര്‍ത്തിക്കുക.

·ഒരു ദിവസം 16 മണിക്കൂറില്‍ കൂടുതല്‍ പ്രോണിങ് ചെയ്യുവാന്‍ പാടുള്ളതല്ല.

·ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍,വെരിക്കോസ് വെയിന്‍ തുടങ്ങിയ ഡീപ് വെയിന്‍ ത്രോംബോസിസ് (DVT)രോഗികള്‍ പ്രോണിങ് ചെയ്യരുത്.

·ഭക്ഷണശേഷം 1 മണിക്കൂര്‍ നേരം പ്രോണിങ് ചെയ്യരുത്.

യുപി സ്കൂൾ ടീച്ചർ അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റ​ഗറി നമ്പർ 707/2023) തസ്തികയുടെ അഭിമുഖം ജൂലൈ 22, 23, 25 തിയ്യതികളിലായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വയനാട് ജില്ല ഓഫീസിൽ

സ്പോട്ട് അഡ്മിഷൻ

മീനങ്ങാടി ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 22 മുതൽ ജൂലൈ 26 വരെ. ഫോൺ: 8547020190, 9745387360

ബാണാസുര സാഗർ ഷട്ടർ ഇന്ന് രണ്ടുമണിക്ക് തുറക്കും

കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ച രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ

കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി

‘കുടുംബം ആരെയും കണ്ടിട്ടും സംസാരിച്ചിട്ടുമില്ല’: വാര്‍ത്തകള്‍ തളളി തലാലിന്റെ സഹോദരന്റെ പോസ്റ്റ്

സനാ: നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കുടുംബവുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ തളളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍

സുരേഷ് ഗോപിയുടെ ഫയർ ബ്രാൻഡൊന്നും എവിടെയും പോയിട്ടില്ല മക്കളേ!; JSKക്ക് മികച്ച അഭിപ്രായം

സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിന് മികച്ച അഭിപ്രായം. കോർട്ട റൂം ഡ്രാമയായെത്തിയ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.