പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മുള്ളൻകൊല്ലി ട്രൈബൽ ഹോസ്റ്റൽ (പുതിയ കെട്ടിടം) സി എഫ് എൽ ടി സി ആയി ഏറ്റെടുക്കുന്നതിനും ഇവിടെ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല നിർദ്ദേശം നൽകി.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.