കോവിഡ് കാലത്ത് ഇരുട്ടടിയായി ഇന്ധന വിലവർധന തുടരുന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 91.99 രൂപയും ഡീസലിന് 87.02 രൂപയുമാണ് ഇന്നത്തെ വില.
18 ദിവസത്തെ ഇടവേളയ്ക്കു ശേഷം മേയ് നാല് മുതലാണ് ഇന്ധന വില പരിഷ്കരിച്ചു തുടങ്ങിയത്. മേയ് ഏഴുവരെ തുടർച്ചയായി വില വർധിച്ചു. എട്ട്, ഒമ്പത് തീയതികളിൽ മാറ്റമില്ലാതെ തുടർന്നു. അഞ്ച് ദിവസംകൊണ്ട് പെട്രോളിനും ഡീസലിനും ഒന്നര രൂപയോളം വർധിച്ചു.