ലോ​ക്​​ഡൗ​ണ്‍ നാലാം ദിവസം: അ​നു​മ​തി​ ദു​രു​പ​യോ​ഗം ചെ​യ്​​താ​ല്‍ ക​ര്‍​ശ​ന​ന​ട​പ​ടി, ഇന്നലെ 2779 പേ​ര്‍ക്കെ​തി​രെ കേസ്.

തി​രു​വ​ന​ന്ത​പു​രം: കോവിഡ് വ്യാപനം പിടിച്ചുക്കെട്ടാന്‍ ലക്ഷ്യമിച്ച്‌ സംസ്ഥാനത്ത് നടപ്പാക്കിയ സ​മ്പൂർണ ലോ​ക്​​ഡൗ​ണ്‍ നാലാം ദിവസത്തിലേക്ക്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​ടക്കം അ​നു​മ​തി​ ഉണ്ടെങ്കിലും ദു​രു​പ​യോ​ഗം ചെ​യ്യുന്നവര്‍ക്കെതിരെ ക​ര്‍​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗണ്‍ തുടരുന്നത്.

ഇന്നലെ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 2779 പേ​ര്‍ക്കെ​തി​രെ ലോ​ക്​​ഡൗണ്‍ നി​യ​മ​ലം​ഘ​ന​ത്തി​ന്​ കേ​സെ​ടു​ത്തു. നിയന്ത്രണങ്ങള്‍ ലംഘിച്ചവരില്‍ നിന്ന് ഒ​രു​ദി​വ​സം മാ​ത്രം 34.62 ല​ക്ഷം രൂ​പ പിഴയാണ് ഈടാക്കിയത്. 1385 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

729 വാ​ഹ​ന​ങ്ങളാണ് പിടിച്ചെടുത്തത്. മാ​സ്‌​ക് ധ​രി​ക്കാ​ത്ത 9938 പേ​ര്‍​ക്കെ​തി​രെയും നടപടി സ്വീകരിച്ചു. ക്വാ​റ​ന്‍​റീ​ന്‍ ലം​ഘി​ച്ച​തി​ന് 18 കേ​സുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അ​വ​ശ്യ​സ​ര്‍​വി​സ്​ വി​ഭാ​ഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാ​പ​ന​ത്തിന്റെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കാണിച്ച്‌ യാത്രചെയ്യാം. വീ​ട്ടു​ജോ​ലി​ക്കാ​ര്‍, ഹോം​ന​ഴ്സു​മാ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍ തുടങ്ങി ഐ ഡി കാര്‍ഡ് ഇല്ലാത്തവര്‍ ദി​വ​സേ​ന യാ​ത്ര​ചെ​യ്യാന്‍ പാസ് വാങ്ങണം. അ​പേ​ക്ഷി​ച്ചാ​ല്‍ മു​ന്‍​ഗ​ണ​നാ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​സ് ന​ല്‍​കും. മ​രു​ന്ന്, ഭ​ക്ഷ​ണം, പാ​ല്‍, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ തൊട്ടടുത്തുള്ള ക‌ടകളില്‍ നിന്ന് വാങ്ങണമെന്നാണ് നിര്‍ദേശം. സാധനങ്ങള്‍ വാങ്ങാന്‍ പോകുബോൾ കാരണം എഴുതിയ സത്യവാങ്മൂലം കൈയില്‍ കരുതണം.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.