മുൻമന്ത്രിയും ജെഎസ്എസ് നേതാവുമായ. ആർ ഗൗരി അമ്മ അന്തരിച്ചു. കേരളം കണ്ട കരുത്തുറ്റ വനിത വിട വാങ്ങിയത് 102വയസിൽ ആണ്. തിരുവന്തപുരത്തെ സ്വകാര്യ ഹോസ്പിറ്റലിൽ ആയിരിന്നു അന്ദ്യം. പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടർന്നാണ് ഗൗരി അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇടയ്ക്ക് നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലുംം അണുബാധ വർദ്ധിച്ചതിനെ തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മന്ത്രിയായിരുന്ന വനിതയായിരുന്നു കെ ആർ ഗൗരിയമ്മ.
1957ലെ ഇഎംഎസ് മന്ത്രിസഭയിലെ അവസാന അംഗം കൂടിയാണ് ഓർമ്മയായത്. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്നാണ് ഗൗരിയമ്മ മരിച്ചത്. സംസ്കാരം പിന്നീട്.