കഷണ്ടിക്കാരില്‍ കോവിഡ് ഗുരുതരമാകുന്നു; കാരണമെന്ത്..?

കഷണ്ടിക്കാരില്‍ കോവിഡ്-19 ഗുരുതരമാകാനുള്ള സാധ്യത 2.5 ഇരട്ടി കൂടുതലാണെന്ന് പഠനം. 50 വയസ് പിന്നിട്ട പുരുഷന്മാരില്‍ ഏതാണ്ട് പകുതിപേര്‍ക്ക് കഷണ്ടിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കഷണ്ടിയും കോവിഡും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞതോടെ കോവിഡിനെതിരായ പുതിയ ചികിത്സാ രീതികളിലേക്കും മരുന്നിലേക്കുപോലുമുള്ള സാധ്യതയാണ് തുറക്കുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.
ആഡ്രോജന്‍ റിസെപ്ടര്‍ (എആര്‍) ജീനിലുണ്ടാവുന്ന വ്യതിയാനങ്ങളാണ് പുരുഷന്മാരിലെ കഷണ്ടിക്ക് കാരണമാകുന്നത്. ഈ ജീനുകളാണ് പുരുഷ ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണിനേയും ആന്റോസ്റ്റിറോണിനേയും അടക്കം നിയന്ത്രിക്കുന്നത്. TMPRESS2 എന്നുവിളിക്കുന്ന എന്‍സൈമുകളുടെ കാര്യത്തിലും ആന്‍ഡ്രോജന്‍ ഹോര്‍മോണുകള്‍ സ്വാധീനം ചെലുത്താറുണ്ട്. ഈ TMPRESS2 എന്‍സൈമുകള്‍ക്ക് കോവിഡ്–19 രോഗത്തിന്റെ രൂക്ഷതയേയും സ്വാധീനിക്കാനാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

കഷണ്ടിയുള്ളവരിലും ഇല്ലാത്തവരിലും വ്യത്യസ്തമായ തോതില്‍ കോവിഡ്–19 രൂക്ഷമാകുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് വിശദപഠനത്തിന് ഗവേഷകര്‍ തയാറായത്. കഷണ്ടിയുള്ള കോവിഡ്–19 ബാധിച്ചവരില്‍ 79 ശതമാനത്തിനും ഗുരുതരാവസ്ഥയിലേക്ക് പോകുന്നുണ്ട്. നേരെ മറിച്ച് കഷണ്ടിയില്ലാത്ത ഇതേ പ്രായക്കാരില്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നവരുടെ ശതമാനം 31 നും 53നും ഇടക്കാണ്. കോവിഡ്–19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 65 പുരുഷന്മാരിലാണ് സംഘം വിശദമായ പഠനം നടത്തിയത്.

പുരുഷന്മാരില്‍ എആര്‍ സിഎജി 22 ന്യൂക്ലിയോടൈഡുകളിലും കുറവായ കോവിഡ് 19 രോഗികളില്‍ രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് 19 രോഗികളില്‍ ഐസിയു പ്രവേശനത്തിന് സാധ്യതയുള്ളവരെ കണ്ടെത്താന്‍ എആര്‍ സിഎജിയുടെ ന്യൂക്ലിയോടൈഡിന്റെ എണ്ണത്തെ ഒരു ജൈവ സൂചകമായി കണക്കാക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് കോവിഡ്–19 ചികിത്സയില്‍ ആന്‍ഡ്രോജനുകളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ചൂണ്ടിക്കാണിക്കുക കൂടിയാണ് ചെയ്യുന്നതെന്നും ഗവേഷകസംഘത്തിന് നേതൃത്വം നല്‍കിയ ആന്‍ഡി ഗോരന്‍ പറയുന്നു.

തങ്ങളുടെ കണ്ടെത്തലുകള്‍ വഴി കോവിഡ്–19 രോഗത്തിനുള്ള പുതിയ ചികിത്സാ മാര്‍ഗം തുറന്നുകിട്ടുമോ എന്നതാണ് ഇപ്പോള്‍ ഡോ. ഗോരനും സംഘവും വിശദമായി പഠിക്കുന്നത്. പ്രത്യേകിച്ചും TMPRESS2 എന്‍സൈമുകള്‍ വഴി ആന്‍ഡ്രോജന്‍ ഹോര്‍മോണുകളെ സ്വാധീനിക്കാനാവുമോ എന്നതിലും പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഈവര്‍ഷത്തെ യൂറോപ്യൻ അക്കാദമി ഓഫ് ഡെർമറ്റോളജി ആൻഡ് വെനിറോളജി (EADV) സിംപോസിയത്തിലാണ് ഡോ. ഗോരന്റേയും സംഘത്തിന്റേയും പഠനം പൂര്‍ണമായും അവതരിപ്പിച്ചത്.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.