മൂന്നുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ചൊവാഴ്ച വർധിച്ചു. പവന്റെ വില 80 രൂപകൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപ നിലവാരത്തിലായിരുന്നു പവന്റെവില.
ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1836 ഡോളർ നിലവാരത്തിലാണ്.
യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയെ സ്വാധീനിച്ചത്.
അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 47,940 രൂപ നിലവാരത്തിലാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്.








