മാനന്തവാടി ഹോള്‍സെയില്‍ മത്സ്യ മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനം.

മാനന്തവാടി മുനിസിപ്പാലിറ്റി മത്സ്യ ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ ചിലര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ജില്ലാ ആശുപത്രി പി.പി യൂണിറ്റിലെ ജെ.എച്ച്.ഐ നൗഷ, ജെ.പി.എച്ച്.എന്‍ ശ്രീകുമാരി, മുനിസിപ്പാലിറ്റി ജെ.എച്ച്.ഐ സിമി, ആശാവര്‍ക്കര്‍ റസിയ എന്നിവര്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തി. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തി. കച്ചവടക്കാരും തൊഴിലാളികളുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍16.05.20211 ഞായറാഴ്ച വരെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ മാനിച്ചുകൊണ്ട് ഹോള്‍സെയില്‍ മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനം എടുത്ത കച്ചവടക്കാരായ നിസാര്‍, ഉസ്മാന്‍, ഹനീഫ, ബഷീര്‍, മുനീര്‍ എന്നിവരേയും എല്ലാ തൊഴിലാളികളേയും ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

40 വയസും അതില്‍ താഴെയും ഉളളവര്‍ക്ക് തലയിലും കഴുത്തിലും കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ട്

കണക്കുകള്‍ അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളില്‍ തലയിലും കഴുത്തിലും അര്‍ബുദം ബാധിക്കുന്നുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം എന്നിവയില്‍ നിന്നുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.