ഭൂമിയിലെ പോരാളികളുടെ ദിവസം ഇന്ന് ലോക നഴ്‌സസ് ദിനം.

മെയ് 12, ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനമാണ്… മാലാഖമാരല്ല, ഈ അവസരത്തില്‍ അവരെ ഭൂമിയിലെ പോരാളികള്‍ എന്ന് പറയുന്നതാകും കൂടുതല്‍ ശരി. കൊവിഡ് അതിതീവ്രമായി വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ അതിനെതിരെ പോരാടിനിന്ന് നമ്മളെ രക്ഷിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കുന്നവര്‍ അവര്‍ തന്നെയാണ്.ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ലോക നഴ്‌സസ് ദിനം സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനമായി ആചരിക്കാന്‍ കേരള ഗവ. നഴ്‌സസ് യൂണിയന്‍ തീരുമാനിച്ചിരുന്നു.
ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് 1965 മുതല്‍ നഴ്സസ് ദിനം ആഘോഷിച്ചുവരികയാണ്. ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്ന മാലാഖയോടുള്ള ആദരസൂചകമായിട്ടാണ് അവരുടെ ജന്മദിനമായ മെയ് 12 നഴ്സസ് ഡേ ആയി ആചരിക്കുന്നത് തന്നെ. 1974-ലാണ് മെയ് 12 നഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.

ബ്രിട്ടീഷ് ധനിക കുടുംബത്തിലെ അംഗമായി 1820 മെയ് 12-നായിരുന്നു ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജനനം. വില്യം എഡ്വേര്‍ഡ് നൈറ്റിംഗേലും ഫ്രാന്‍സിസ് നി സ്മിത്തുമായിരുന്നു മാതാപിതാക്കള്‍. ഇറ്റാലിയന്‍ നഗരമായ ഫ്ളോറന്‍സിലാണ് അവള്‍ ജനിച്ചത്. അതുകൊണ്ട് അവള്‍ക്ക് മാതാപിതാക്കള്‍ ആ നഗരത്തിന്റെ പേരു തന്നെയിടുകയായിരുന്നു.
യുദ്ധത്തില്‍ പരിക്കേറ്റവരെ രാത്രിയില്‍ വിളക്കും കയ്യിലേന്തി ശുശ്രൂഷിച്ചിരുന്ന നൈറ്റിംഗേല്‍ ശരിക്കും ‘വിളക്കേന്തിയ ഒരു മാലാഖ’തന്നെയായിരുന്നു. നഴ്സിങ് എന്ന പ്രൊഫഷന് ഇന്നു കാണുന്ന അംഗീകാരം നേടിക്കൊടുത്തതും അവരുടെ സമര്‍പ്പിതജീവിതമാണ്.
ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും പരുക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി നൈറ്റിംഗേല്‍ മാറ്റിവെച്ചു. ഫ്ളോറന്‍സിന്റെ ഈ ജോലി കണ്ട് അവര്‍ അവളെ ‘ദ ലേഡി വിത്ത് ദ ലാമ്പ്’ എന്ന് വിളിച്ചു. മറ്റുള്ളവര്‍ ‘ദ ഏയ്ഞ്ചല്‍ ഓഫ് ക്രിമിയ’ എന്നും അവളെ വിളിക്കുകയായിരുന്നു.
സത്യത്തില്‍ പറഞ്ഞുവരുമ്പോള്‍ നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട് ഇത്തരം മാലാഖമാര്‍. സ്വന്തം ജീവിതം പോലും മറ്റുള്ളവര്‍ക്കായി മാറ്റിവെച്ച് ഏത് ദുരിതക്കയത്തിലും പുഞ്ചിരിയോടെ നമ്മളെ പരിചരിച്ച സിസ്റ്റര്‍ ലിനിയും അശ്വതിയും ഒക്കെ യഥാര്‍ത്ഥ പോരാളികള്‍ തന്നെയാണ്.
കേരളത്തിലെ ഒരു ആരോഗ്യ ശുശ്രൂഷകയായിരുന്നു ലിനി പുതുശ്ശേരി. ‘ഇന്ത്യയുടെ ഹീറോ’ എന്നാണ് ലോക മാധ്യമങ്ങളും ലോകാരോഗ്യ സംഘടനയും ലിനിയെ വിശേഷിപ്പിച്ചത്. 2018 ല്‍ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് എന്ന ഗ്രാമത്തില്‍ പൊട്ടിപ്പുറപ്പെട്ട നിപ്പാ വൈറസ് പകര്‍ച്ചവ്യാധിയില്‍ രോഗികളെ പരിചരിക്കുന്നതിനിടയില്‍ രോഗം പിടിപെട്ട് മരിച്ചതോടെ ലിനി ലോക ജനശ്രദ്ധയിലേക്കെത്തുകയായിരുന്നു.
ദ എക്കണോമിസ്റ്റ് എന്ന ലോകപ്രശസ്തമാഗസിന്‍ അവരുടെ ചരമ കോളത്തില്‍ ഒരു ഹൃദ്യമായ കോളം തന്നെ ലിനിയുടെ ഓര്‍മ്മയില്‍ എഴുതിയിരുന്നു. അതിനെ തുടര്‍ന്ന് ലോകാരോഗ്യസംഘടന ലിനിയുടെ നിസ്സ്വാര്‍ത്ഥമായ സേവനത്തെ പുകഴ്ത്തുകയുണ്ടായി. ആരോഗ്യപ്രവര്‍ത്തകരുടെ ഡയറക്റ്ററായ ജിം കാമ്പെല്‍ ലിനിയുടെ ത്യാഗം ഗാസയിലെ റാസന്‍ അല്‍ നജ്ജാര്‍, ലൈബീരിയയിലെ സലോമി കര്‍വാ എന്നിവരുടേ ത്യാഗത്തിതിനൊപ്പമാണെന്ന് പറയുകയും ചെയ്തിരുന്നു.
കൂടാതെ കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച വയനാട് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്ന അശ്വതിയും ഒരു രക്തസാക്ഷി തന്നയായിരുന്നു. കൊവിഡ് അതിതീവ്രമാകുന്ന ഈ സാഹചര്യത്തില്‍ അശ്വതിയും ഒരു മുന്നണി പോരാളിയായിരുന്നു.
സത്യത്തില്‍ ഈ ഒരു ദിവസം മാത്രമല്ല, മറിച്ച് ഓരോ ദിനവും നാം അവരെ അനുസ്മരിക്കണം. ഒരും ഒരു ദിവസത്തില്‍ ഒതുങ്ങിത്തീരുന്നതല്ല അവരുടെ മാഹാത്മ്യം.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ

പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും

ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് പ്രകടനവും പൊതുസമ്മേളനവും നടത്തി

കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ്

മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു.

കോലം കെട്ട ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു. സമരത്തിൽ

ബയോഗ്യാസ് പ്ലാന്റ്:വിതരണോദ്ഘാടനം നടത്തി.

വെള്ളമുണ്ട:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ്‌ എം. മണികണ്ഠൻ അധ്യക്ഷത

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *