പോലീസിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാട്‌സ്ആപ്പിൽ ശബ്ദസന്ദേശം പ്രചരിപ്പിച്ച പൊന്നാനി കാഞ്ഞിരമുക്ക് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.
കണ്ടെയ്‌ൻമെന്റ് സോണിൽ വഴിയടച്ചതുമായി ബന്ധപ്പെട്ടാണ് ഇയാൾ ഇത്തരത്തിൽ ശബ്ദസന്ദേശം അയച്ചത്. കടത്തി വിടണമെങ്കിൽ സി.ഐയോട് ചോദിക്കണമെന്ന് പൊലീസുകാർ പറഞ്ഞപ്പോൾ സി.ഐയുടെ കാല് തല്ലിയൊടിക്കണമെന്നും, പൊലീസുകാരെല്ലാം കൊറോണ വന്ന് ചാവണമെന്നും ഇയാൾ പറഞ്ഞു.
55 വയസ്സുകാരന്റെ ശബ്ദസന്ദേശം വാട്‌സ്ആപ്പിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ പോലീസ് കേസെടുക്കുകയായിരുന്നു.