30 ദിവസത്തെ വ്രതാനുഷ്ട്ടങ്ങൾക്ക് ശേഷം ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. കഴിഞ്ഞ വർഷവും കോവിഡ് കാലത്ത് തന്നെയായിരുന്നു ചെറിയ പെരുന്നാൾ. അന്ന് ചെറിയ രീതിയിലുള്ള ഇളവുകൾ നൽകിയെങ്കിലും ഇന്ന് യാതൊരുവിധ ഇളവുകളും പ്രഖ്യാപിച്ചില്ല. കൂടതെ കടുത്ത നിയന്ത്രങ്ങളാണ് സംസ്ഥാനത്തൊട്ടാകെ നിലനിൽക്കുന്നത്. ഇന്നലെ മാത്രം 43,529 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇത്തരം സാഹചര്യത്തിൽ ആണ് സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കടുത്ത നിയന്ത്രങ്ങൾ ഏർപെടുത്തുമ്പോഴും ചില ആളുകൾ ഇപോഴും നിസാര കാര്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങുന്നുണ്ട്. ഇവർക്കെതിരെ കടുത്ത നടപടിയുമായി പോലീസ് മുന്നോട്ട് പോകുന്നുണ്ട്. ജില്ലയിൽ ഇന്നലെ 10 പേർക്കെതിരെ കേസെടുത്തു. ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 87 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 82
പേര്‍ക്കെതിരെയും പിഴ ചുമത്തി. വരും ദിവസങ്ങളിലും കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







