സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മെയ് 16വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദമാണ് മഴയ്ക്ക് കാരണം. നാളെ വൈകുന്നേരത്തോടെ ലക്ഷദ്വീപിൽ നിന്ന് 200 കിലോമീറ്റർ അകലെയായിരിക്കും ന്യൂനമർദം രൂപംകൊള്ളുക.

ഞായറാഴ്ച രാവിലെയോടെ ന്യൂനമർദം ചുഴലിയായി പരിണമിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ചുഴലി കേരള തീരത്ത് തൊടില്ല എന്നാണ് നിഗമനം.

മഴ മുന്നറിയിപ്പ് വന്നതോടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. ചുഴലിക്കാറ്റ് കേരളതീരത്ത് തൊടില്ലെങ്കിലും കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ട്. അതിനാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ പെയ്‌തേക്കും. അതേസമയം ലക്ഷദ്വീപിൽ നാളെയും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?

വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്

അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ്

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ്

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി; കേന്ദ്ര സംഘം കേരളത്തിലേക്ക്

പാലക്കാട്: പാലക്കാട് നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി ഗില്ലും സംഘവും

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. 336 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. 607 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 262 റൺസിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആകാശ് ദീപാണ്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.