പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് തെങ്ങുംമുണ്ട ജി.എല്‍.പി സ്‌കൂളില്‍ ഒരുക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പടിഞ്ഞാറത്തറ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്‌സ് ഏറ്റെടുത്ത് നടത്തി. മേഖല സെക്രട്ടറി ജിജിത്ത് സി പോള്‍, പ്രസിഡന്റ് മുഹമ്മദ്, അനീഷ് ജഞ, നൗഫല്‍, മൊയ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ റഷീദ് വാഴയില്‍ നിര്‍ദേശങ്ങള്‍ നല്‍കി.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം