ലോക്ക് ഡൗൺ ലംഘനം: വയനാട്ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 19 കേസുകൾ രജിസ്റ്റർ ചെയ്തു.

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ വിവിധ സ്റ്റേഷനുകളിലായി 19 കേസുകൾ രജിസ്റ്റർ ചെയ്തു ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ അറിയിച്ചു.

ഇതിന്റെ ഭാഗമായി വീടുകളിൽ ക്വാറന്റെയ്ൻ നിർദ്ദേശിക്കപ്പെട്ടവർ ക്വാറന്റെയ്ൻ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇന്ന് ഏഴ് പേർക്കെതിരെ കേസെടുത്തു. ജില്ലാ അഡീഷണൽ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡുകൾ ക്വാറന്റെയ്നിൽ കഴിയുന്നവരുടെ വീടുകളിൽ നേരിട്ട് പരിശോധന നടത്തുന്നുണ്ട്. കൂടാതെ സൈബർ സെൽ സദാസമയം ടവർ ലൊക്കേഷൻ നിരീക്ഷണം നടത്തുന്നുണ്ടെന്നും ക്വാറന്റെയ്ൻ ലംഘിച്ച് പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 9497976011 എന്ന നമ്പറിലും യാത്രാ പാസുകളുമായി ബന്ധപ്പെട്ട അത്യാവശ്യ സാഹചര്യങ്ങളിൽ 04936-202521 എന്ന നമ്പറിലും കൊവിഡ് ഹെൽപ്പ് ലൈൻ ആവശ്യങ്ങൾക്കായി 9497980833 നമ്പറിലും ബന്ധപ്പെടണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ ഇന്ന് വിവിധ സ്റ്റേഷനുകളിലായി 19 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായി മാസ്ക് ധരിക്കാത്തതിന് 79 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 76 പേർക്കെതിരെയും പിഴ ചുമത്തി. അവശ്യ സർവീസ് നടത്തുന്ന കടകൾ രാത്രി 7.30 നും ഭക്ഷണം പാഴ്സൽ കൊടുക്കുന്ന ഹോട്ടലുകൾ 9.30 നും അടക്കേണ്ടതും കണ്ടെയ്ൻമെന്റ് ഇത് അഞ്ച് മണിക്കും 7.30 നും അടക്കേണ്ടതാണ്.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.