തലപ്പുഴ തവിഞ്ഞാൽ 44- മക്കിമല റൂട്ടിൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം
റോഡിൽ മരം വീണ് ഗതാഗത തടസം. ഫയർഫോഴ്സ് നാട്ടുകാർ, കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുന്നു.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.