കേരളത്തിൽ ശക്തമായ ടൗട്ടെ ചുഴലിക്കാറ്റ് രൂപപ്പെട്ടു ;അഞ്ചു ജില്ലകളിൽ റെഡ്അലർട്ട്. എഴിടത്ത്‌ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ടൗട്ടെ’ രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂരില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. തീരദേശത്തും മലയോരത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകാണ്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. കൊയിലാണ്ടി, ബേപ്പൂര്‍, തോപ്പയില്‍, കോതി എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. എന്‍ഡിആര്‍എഫ് സംഘം ജില്ലയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്.

മലപ്പുറത്തും മഴ തുടരുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊന്നാനി, താനൂര്‍ തീരദേശമേഖലകളില്‍ കടല്‍ക്ഷോഭത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെ പൊന്നാനിയില്‍ വിന്യസിച്ചു. പല സ്ഥലങ്ങളിലും വൈദ്യുതിയില്ല.

വയനാട്ടില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. കാറ്റും ഉണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൃശ്ശൂരില്‍ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായി. തീരദേശ മേഖലകളായി എറിയാട്, ചാവക്കാട്, കൈപ്പ മംഗലം എന്നിവിടങ്ങളില്‍ കടല്‍ ആക്രമണം ഉണ്ടായി. നൂറില്‍ അധികം വീടുകളില്‍ വെള്ളം കയറി. 105 പേരെ ക്യാമ്ബിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചേര്‍പ്പില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. ആയിരത്തോളം വീടുകള്‍ വാസയോഗ്യമല്ലാതായി.നഗരത്തില്‍ പല ഇടങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി. ഇരിങ്ങാലക്കുടയില്‍ പല ഇടങ്ങളില്‍ മരം വീണു വൈദ്യുതി കമ്ബികള്‍ പൊട്ടി. എനമാക്കല്‍ റെഗുലേറ്ററിന്റെ ഷട്ടര്‍ തുറന്നിട്ടുണ്ട്.

കൊല്ലത്ത് അര്‍ധരാത്രിയോളം മഴയുണ്ടായിരുന്നു. പിന്നീട് മഴ കുറഞ്ഞു. കാറ്റിന്റെ ശക്തിയും കുറഞ്ഞു.പുലര്‍ച്ചെയോടെ മഴ നിലച്ച മട്ടാണ്. കടല്‍ക്ഷോഭത്തിനും ശമനമുണ്ട് .മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് മുടങ്ങിയ വൈദ്യുതി ഇനിയും പൂര്‍ണമായും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ക്യാമ്ബുകളിലേക്കു മാറിയവര്‍ അവിടെ തുടരുകയാണ്.

ആലപ്പുഴ ജില്ലയിലും പുലര്‍ച്ചവരെ മഴയുണ്ടായിരുന്നു. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഒറ്റമശ്ശേരി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയില്‍ കടലേറ്റം രൂക്ഷമാണ്. ഇവിടങ്ങളില്‍ ഇന്ന് എന്‍ഡിആര്‍എഫ് സംഘത്തെ നിയോഗിക്കും. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ കൂടുതല്‍ വീടുകളില്‍ വെള്ളം കയറി. എറണാകുളം ജില്ലയില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്ബുകളിലായി നാനൂറിലധികം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ഇടുക്കി രാത്രി ശക്തമായ മഴ പെയ്തു. മിക്കയിടത്തും വൈദ്യുതി ഇല്ല. ശക്തമായ കാറ്റില്‍ നിരവധി സ്ഥലത്തു മരങ്ങള്‍ കടപുഴകി വീണു.

കോട്ടയത്ത് രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തു.മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു. പടിഞ്ഞാറന്‍ മേഖലയിലേക്ക് കൂടുതല്‍ വെള്ളമെത്തുന്ന സ്ഥിതിയാണ്.രാത്രിയില്‍ ശക്തമായ കാറ്റില്‍ കുമരകം മേഖലയില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.

പത്തനംതിട്ടയില്‍ ഇന്നലെ രാത്രി തന്നെ മഴ കുറഞ്ഞു. അര്‍ദ്ധരാത്രിയില്‍ എവിടെയും ശക്തമായ മഴ ഉണ്ടായിരുന്നില്ല. രാവിലെ മുടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴയില്ല. മലയോര മേഖലയില്‍ രാത്രി ഇടവിട്ട് മഴ പെയ്തു. അച്ഛന്‍ കോവില്‍ ആറ്റില്‍ നേരിയ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അണക്കെട്ടുകളില്‍ നിലവില്‍ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഇല്ല.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

ചില്ലറ തർക്കമില്ല, കയ്യിൽ ക്യാഷ് കരുതേണ്ട, കൈമാറ്റവും ചെയ്യാം; KSRTC സ്മാർട്ട് കാർഡിന് വൻ ഡിമാൻഡ്

കഴിഞ്ഞ ദിവസമാണ് കെ എസ് ആർ ടി സി ഡിജിറ്റൽ ട്രാവൽ കാർഡ് എന്ന സംവിധാനം പുറത്തിറക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് സ്മാർട്ട് കാർഡിലൂടെ എടുക്കാം എന്നതാണ് സവിശേഷത. ഇതോടെ കയ്യിൽ ക്യാഷ് കരുതേണ്ട ആവശ്യം

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.