ഭൂമിശാസ്ത്രപരമായ പ്രത്യേകത: വയനാടിന്റെ കിഴക്ക്, പടിഞ്ഞാറു ഭാഗങ്ങളില്‍ മഴയുടെ അളവില്‍ അന്തരം

വയനാടിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവില്‍ വലിയ അന്തരം. ജില്ലയുടെ പടിഞ്ഞാറുഭാഗത്തുള്ള ലക്കിടി, പടിഞ്ഞാറത്തറ, കുറിച്യര്‍മല, മേപ്പാടി, ചെമ്പ്രമല, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ വര്‍ഷം 4,000 മുതല്‍ 5,000 വരെ മില്ലി മീറ്റര്‍ മഴ ലഭിക്കുമ്പോള്‍ കിഴക്കുഭാഗത്തു ഡക്കാന്‍ പീഠഭൂമിയോടു ചേര്‍ന്നുകിടക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ശരാശരി 1,500 മില്ലി മീറ്റര്‍ മഴയാണ് പെയ്യുന്നത്.

കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ അന്തരീക്ഷ റഡാര്‍ ഗവേഷണ നൂതന കേന്ദ്രവുമായി ചേര്‍ന്ന് വയനാട്ടിലെ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവിലെ വ്യത്യാസം സംബന്ധിച്ചു പഠനം നടത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രാദേശിക മഴ പ്രവചനം ആരംഭിക്കുന്നതിനായിരുന്നു പഠനം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് മഴയുടെ അളവിലെ അന്തരത്തിനു കാരണമെന്നു ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
വര്‍ഷങ്ങളായി മഴയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും കഴിഞ്ഞ മൂന്നു വര്‍ഷത്തെ അതിതീവ്ര മഴയും ജില്ലയില്‍ പ്രകൃതദുരന്തങ്ങള്‍ക്കു കാരണമായിരുന്നു. മെറ്റീരിയോളോജിക്കല്‍ വകുപ്പന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള മഴ പ്രവചനം വയനാട്ടില്‍ പലപ്പോഴും കൃത്യമാകാറില്ല. അതിതീവ്രമഴയുടെ പരിണിതഫലമാണ് വന്‍ ഉരുള്‍പൊട്ടലുകള്‍. മഴ പ്രവചനം ഒരുപരിധിവരെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവമൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകും. ഈ പശ്ചാത്തലത്തിനാണ് ഹ്യും സെന്റര്‍ പ്രവചനം ആരംഭിച്ചത്.
ജില്ലയെ 25 ചതുരശ്ര കിലോമീറ്റര്‍ വീതം വലിപ്പമുള്ള ഭാഗങ്ങളായി തിരിച്ചാണ് മഴ സാധ്യത പ്രവചിക്കുന്നത്. ആറു മാസത്തിലധികമായി തുടരുന്ന പ്രവചനം 80 ശതമാനത്തോളം ശരിയായിട്ടുണ്ട്. ഓരോ ദിവസവും അടുത്ത രണ്ടു ദിവസത്തെ മഴ സാധ്യതയാണ് പ്രവചിക്കുന്നത്. മേഘങ്ങളുടെ വിന്യാസം, അന്തരീക്ഷ ആര്‍ദ്രത, കാറ്റിന്റെ ഗതി, ജില്ലയുടെ ഭൗമശാസ്ത്ര പ്രത്യേകതകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് മഴ പ്രവചനം നടത്തുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി 100 ഇടങ്ങളില്‍ ഓരോ ദിവസവും ലഭിക്കുന്ന മഴയുടെ അളവും സെന്‍ര്‍ രേഖപ്പെടുത്തുന്നുണ്ട്. പ്രതിദിന മഴയളവ് ശേഖരണം അതിതീവ്ര മഴയുണ്ടാകുന്ന സമയത്തു ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കാണുന്നതിന് ഉതകും. ഈ മഴക്കാലത്തു ഓഗസ്റ്റ് എട്ട്, ഒമ്പത് തിയതികളിലുണ്ടായ അതിതീവ്ര മഴയും മുണ്ടക്കൈ ഭാഗത്തെ ഉരുള്‍പൊട്ടല്‍ സാധ്യതയും സംബന്ധിച്ചു സെന്റര്‍ ഒരു ദിവസം മുമ്പു മുന്നറിയിപ്പു നല്‍കിയിരുന്നു. 2020 ജൂണിലാണ് സെന്റര്‍ മഴ പ്രവചനം ആരംഭിച്ചത്.
ഓരോ ദിവസത്തെയും കൂടിയ അന്തരീക്ഷ ഊഷ്മാവും കുറഞ്ഞ അന്തരീക്ഷ ഊഷ്മാവും സെന്റര്‍ പ്രവചിക്കുന്നുണ്ട്. അര നൂറ്റാണ്ടിനിടെ ജില്ലയില്‍ നൈസര്‍ഗിക ഹരിതാവരണത്തില്‍ കുറവുണ്ടായ പ്രദേശങ്ങളിലാണ് അന്തരീക്ഷ ഊഷ്മാവ് കൂടുതല്‍. ജില്ലയിലെ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് സെന്റര്‍ നിലവില്‍ മഴ, അന്തരീക്ഷതാപം എന്നിവ സംബന്ധിച്ച വിവരം കൈമാറുന്നത്. രണ്ടു വര്‍ഷത്തിനകം ജില്ലയില്‍ എല്ലാവര്‍ക്കും വിവരം ലഭ്യമാക്കാനാണ് സെന്ററിന്റെ ശ്രമം. ജില്ലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു കൂടുതല്‍ മഴ ലഭിച്ചു. ജനുവരി മുതല്‍ ഏപ്രില്‍ വരെ പല സ്ഥലങ്ങളിലും 300 മില്ലി മീറ്ററിലധികം മഴ പെയ്തു. കല്‍പറ്റയ്ക്കടുത്തു മടക്കിമലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്-325 മില്ലി മീറ്റര്‍. മറ്റിടങ്ങളില്‍ പെയ്ത മഴ(മില്ലി മീറ്ററില്‍): മീനങ്ങാടി-303, ബത്തേരി-276.4, കൈനാട്ടി-227.33, കല്‍പറ്റ-215, മുട്ടില്‍-211.83, പനമരം-208.5, ചുണ്ടേല്‍-205, എടവക-177.29, പുല്‍പ്പള്ളി-154.72, കല്ലൂര്‍-143.3.
ഹ്യൂം സെന്ററിന്റെ മഴ പ്രവചന പരിപാടിയും മഴയളവ് രേഖപ്പെടുത്തലും ജില്ലയില്‍ ദുരന്ത നിവാരണ മേഖലയില്‍ ഏറെ ഗുണം ചെയ്യുമെന്നു പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.ടി. ശ്രീവത്സന്‍ അഭിപ്രായപ്പെട്ടു. ഒരു പഞ്ചായത്തില്‍ മഴ തകര്‍ത്തു പെയ്യുമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തില്‍ ചിലപ്പോള്‍ ഒട്ടും മഴയുണ്ടാവില്ല. അത്രയേറെ വ്യതിയാനം മഴയുടെ കാര്യത്തില്‍ ജില്ലയില്‍ ഉണ്ടാകുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിക്കാര്‍ക്കു വളരെ പ്രയോജനപ്പെടുന്നതാണ് മഴ പ്രവചനമെന്നു പൊഴുതനയിലെ കര്‍ഷകന്‍ ദിവാകരന്‍ പറഞ്ഞു.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

ഇന്റര്‍വ്യൂ 30ന്

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ് ) (കാറ്റഗറി.നമ്പര്‍ 603/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 30ന് പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.