കേരളത്തിൽ ഇന്നലെ രാത്രിയോടെ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് തുടരുന്നത്. കനത്ത മഴ തുടരുമ്പോഴും പോലീസ് പരിശോധന ശക്തമാക്കുകയാണ്. ലോക്ക്ഡൗ മേയ് 23 വരെ നീട്ടിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കും. അനാവശ്യമായി പുറത്തിറങ്ങിയവരെ മടക്കി അയക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ജില്ലയില്‍ ഇന്നലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 79 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 76 പേര്‍ക്കെതിരെയും പിഴ ചുമത്തി.

താത്പര്യപത്രം ക്ഷണിച്ചു.
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,







