കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആള്‍ കേരള ടെയ്ലേഴ്‌സ് അസോസിയേഷന്‍ മാസ്‌ക്, സാനിറ്റെസര്‍, പി.പി കിറ്റ് തുടങ്ങിയവ കൈമാറി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഏറ്റുവാങ്ങി. 3000 മാസ്‌ക്, 200 സാനിറ്റെസര്‍, 20 പി.പി കിറ്റ്, 200 ബ്ലീച്ചിംഗ് പൗഡര്‍, 240 പുതപ്പുകള്‍, 240 തലയിണകള്‍ തുടങ്ങിയവയാണ് കൈമാറിയത്. ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.കെ ബേബി, ജില്ലാ പ്രസിഡന്റ് യു.കെ പ്രഭാകരന്‍, ട്രഷറര്‍ എന്‍ പത്മനാഭന്‍, കമ്മിറ്റി അംഗം ആര്‍ ദേവയാനി, ജില്ലാ ഭരവാഹികളായ എം.എന്‍ ശിവകുമാര്‍, കെ.എല്‍ ബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍







