ബത്തേരി കുന്താണി സെക്കന്‍ഡ് സ്ട്രീറ്റ് തറവാട് യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 13248 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുളളയ്ക്ക് ചെക്ക് കൈമാറി. തറവാട് യുവജന കൂട്ടായ്മ പ്രസിഡന്റ് ടി.ആര്‍ രമേഷ്, സെക്രട്ടറി ബി.ആദര്‍ശ്, ട്രഷറര്‍ കെ.വി അനീഷ്, അംഗങ്ങളായ ഇ.എ സുനീഷ്, ശരത് കുന്താണി എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍







