കോവിഡ് വ്യാപനം: സമ്പര്‍ക്ക വിലക്കില്‍ പോകണം.

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പനമരം മലബാര്‍ ട്രേഡേഴ്‌സ് സ്റ്റാഫ്, നെല്ലിയമ്പം കപ്പില്‍ സ്റ്റോര്‍ ജീവനക്കാരന്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കല്‍പ്പറ്റ കെ എസ്.ഇ.ബി ജീവനക്കാര്‍ പോസിറ്റീവ് ആയിട്ടുണ്ട്. ഇതില്‍ ഒരു വ്യക്തി മെയ് 5 വരെ കല്‍പ്പറ്റ സെക്ഷനില്‍ മീറ്റര്‍ റീഡിങിന് പോയിട്ടുണ്ട്.

പുല്‍പള്ളി പഞ്ചായത്തില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കേസുകള്‍ വരുന്നുണ്ട്. പള്ളിക്കുന്ന് പള്ളിക്കു സമീപം പാല്‍ സൊസൈറ്റിയില്‍ ജോലി ചെയ്തു വന്നിരുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കല്‍പ്പറ്റ കെ.എസ്.ബി റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ മെയ് 11 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്. പുല്‍പള്ളി പഞ്ചയത്തില്‍ വാര്‍ഡ് 2 ആനപ്പാറ ചാത്തമംഗലം കോളനിയില്‍ മെയ് 6 ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത 6 വ്യക്തികള്‍ ഇതിനോടകം പോസിറ്റീവ് ആയിട്ടുണ്ട്.

നൂല്‍പ്പുഴ തിരുവന്നൂര്‍ കോളനിയില്‍ പോസിറ്റീവായ വ്യക്തികള്‍ക്ക് കോളനിയില്‍ സമ്പര്‍ക്കമുണ്ട്. അടിയാര്‍ മുത്തുമാരി കോളനി, അമ്പലക്കുന്നു കോളനി, കൊയിലേരി പൊട്ടന്‍കൊള്ളി കോളനി, കുഴിവയല്‍ കുറുമാ കോളനി, ഗ്രാമത്തൂവല്‍ കോളനി, വള്ളുവടി കല്ലൂര്‍കുന്നു കോളനി, പരിയാരം മുട്ടില്‍ കുറുമന്‍ കോളനി, നെന്മേനി കൊള്ളിവയല്‍ കോളനി, പഴേരി കോളനി, പനവള്ളി മാപ്പിളകൊല്ലി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്തുകൊണ്ട് എപ്പോഴും സഞ്ജു? തഴയപ്പെട്ട കാരണമാണ് വിചിത്രം

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീം പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു. കെ എല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പറായി. ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറലും.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും

കള്ള കേസിൽ കുടുക്കാൻ കാർ പോർച്ചിൽ തോട്ടയും കർണാടക മദ്യവും കൊണ്ടു വച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38)പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്,

ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 15

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.