കുന്നംകുളം: പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കുന്നംകുളം സ്വദേശിയായ 25 വയസ്സുകാരി കോവിഡ് ബാധിച്ചു മരിച്ചു. കുന്നംകുളം തെക്കേ അങ്ങാടി സ്രാമ്പിക്കൽ വീട്ടിൽ ജിന്റോ ജോർജിന്റെ ഭാര്യ അനീറ്റ ജിന്റോ (25)ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം പ്രസവം കഴിഞ്ഞ് ചൊവ്വന്നൂരിലെ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.മകൻ ഐബൽ (14 ദിവസം പ്രായമുള്ള ഒരു കുട്ടി കൂടി ഉണ്ട്)