കേരളത്തിൽ തുടർച്ചയായ രണ്ട് ദിവസം വില വർധിച്ച ശേഷം ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും, ശനിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഈ 2 ദിവസത്തിൽ പവന് 320 രൂപയാണ് വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില എത്തി നിൽക്കുന്നത്.ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമാണ് സ്വർണവില.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്