മെയ് മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി. എഎവൈ(മഞ്ഞ) കാർഡുകാർക്കാണ് ആദ്യഘട്ടത്തിൽ വിതരണം. ആദിവാസി–-ഗോത്രവിഭാഗങ്ങളിലുള്ളവർ ഉൾപ്പെടെയുള്ള 5.92 ലക്ഷം കാർഡുകാരാണ് ഈ വിഭാഗത്തിലുള്ളത്. റേഷൻ കടകളിൽ ആവശ്യത്തിന് കിറ്റ് എത്തിച്ചിട്ടില്ലെന്ന വാർത്ത തെറ്റാണെന്നും അധികൃതർ അറിയിച്ചു.
എഎവൈ കാർഡുകാരുടെ കിറ്റ് വിതരണം തീരുന്ന മുറയ്‌ക്ക് മുൻഗണനാ വിഭാഗത്തിനും (പിങ്ക്), മുൻഗണനേതര വിഭാഗം–-സബ്‌സിഡി (നീല), മുൻഗണനേതര വിഭാഗം നോൺസബ്‌സിഡി (വെള്ള) കാർഡുകാർക്കും കിറ്റ് നൽകും. ഏപ്രിലിലെ കിറ്റ് വിതരണം തുടരുകയാണ്. 82 ലക്ഷം പേർ ഇതുവരെ കിറ്റ് വാങ്ങി. സപ്ലൈകോയ്‌ക്കാണ് കിറ്റ് തയ്യാറാക്കാനുള്ള ചുമതല. വിതരണ തീയതിക്കനുസരിച്ച് കിറ്റ് റേഷൻ കടകളിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ജൂണിലും കിറ്റ് വിതരണമുണ്ടാകും.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും