മേപ്പാടി മുക്കില്‍പ്പീടികയില്‍ മരം കടപുഴകി വീണ് സ്‌കൂട്ടറില്‍ പോവുകയായിരുന്ന മീൻ വില്‍പ്പനക്കാരന് പരിക്കേറ്റു. ഓടത്തോട് സ്വദേശി ആത്തൂര്‍ വളപ്പില്‍ റഷീദ് (45) നാണ് പരിക്കേറ്റത്.രാവിലെ മീന്‍ വില്‍പ്പനയ്ക്കായി പോകുമ്പോഴായിരുന്നു സംഭവം.
മരത്തിന്റെ കമ്പുകള്‍ സ്‌കൂട്ടറിനു മേല്‍ പതിച്ചാണ് അപകടം.
പരിക്കേറ്റ റഷീദിനെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്
മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ






