കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പുല്‍പ്പള്ളി വെട്ടിമൂലയില്‍ മെയ് 9 നും വെള്ളമുണ്ട വെള്ളരിക്കുന്നു വാര്‍ഡ് 6 ല്‍ ഏപ്രില്‍ 30 നും നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത വ്യക്തികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ അനിമല്‍ ഹസ്ബന്‍ഡറി ഓഫീസില്‍ മെയ് 10 വരെ ജോലി ചെയ്ത ജീവനക്കാനും സുല്‍ത്താന്‍ ബത്തേരി മണിച്ചിറ ആഷിഖ് കെമിക്കല്‍സ് പ്ലാന്റ് സോപ്പ് കമ്പനി ജീവനക്കാരനും പോസിറ്റീവാണ്. സമ്പര്‍ക്കബാധിതര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണം. പനവല്ലി മാപ്പിളകൊല്ലി കോളനി, വെള്ളമുണ്ട വെള്ളരികുന്നു കോളനി, കൈപ്പഞ്ചേരി ഹസൈനാര്‍ ക്വാര്‍ട്ടേഴ്സ്, തരിയോട് മാകുന്നി കോളനി, പുല്‍പള്ളി പള്ളിച്ചിറ കോളനി, തവിഞ്ഞാല്‍ കൈതക്കൊല്ലി കോളനി എന്നിവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും