രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ; 500 പേർക്ക് പ്രവേശനം, വലിയ സംഖ്യ അല്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന് വൈകീട്ട് 3.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 500 പേർക്കാണ് ചടങ്ങിൽ പ്രവേശനം. സത്യപ്രതിജ്ഞ പോലുള്ള ചടങ്ങിന് 500 എന്നത് വലിയ സംഖ്യയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

50,000ൽ അധികം പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിലാണ് ഇത്രയും ചുരുക്കി ആളുകളെ പങ്കെടുപ്പിക്കുന്നത്. ഗവർണർ, മുഖ്യമന്ത്രി, 21 മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി, പാർട്ടി പ്രതിനിധികൾ, ന്യായാധിപൻമാർ, രാജ്ഭവനിലെയും സെക്രട്ടേറിയറ്റിലെയും ചുമതലയുള്ള ഉദ്യോഗസ്ഥർ, ഭരണഘടനാ പദവി വഹിക്കുന്നവർ, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികൾ, മാധ്യമങ്ങൾ എന്നിവരെല്ലാം ചേർന്നാണ് 500 പേർ.

ക്ഷണിക്കപ്പെട്ടവർ 2.45നകം സ്റ്റേഡിയത്തിൽ എത്തണം. 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ, ആൻറിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റുകളോ, രണ്ടു തവണ വാക്സീൻ എടുത്ത സർട്ടിഫിക്കറ്റോ കയ്യിൽ കരുതണം. എംഎൽഎമാർക്കു കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഉണ്ടാകും. പങ്കെടുക്കുന്നവര്‍ ഡബിൾ മാസ്ക് ധരിക്കുകയും കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും ചെയ്യണം.

ജനങ്ങളാൽ തിരഞ്ഞെടുക്കുന്നവരുടെ സത്യപ്രതിജ്ഞ തിരഞ്ഞെടുത്ത ജനമധ്യത്തിൽ അവരുടെ ആഘോഷത്തിമിർപ്പിലാണ് സാധാരണ നടക്കേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. അതാണ് ജനാധിപത്യത്തിലെ കീഴ്‌വഴക്കവും. കോവിഡിന്റെ സാഹചര്യത്തിൽ ജനമധ്യത്തിൽ സത്യപ്രതിജ്ഞ നടത്താനാകില്ല. അതുകൊണ്ടാണ് പരിമിതമായ തോതിൽ ഈ ചടങ്ങ് നടത്താൻ തീരുമാനിച്ചത്.

അഞ്ച് കൊല്ലം മുന്‍പ് നാൽപതിനായിരത്തിലധികം പേർ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങാണ് കോവിഡ് സാഹചര്യത്തിൽ ചുരുക്കുന്നത്. സാമൂഹിക അകലം പാലിക്കാവുന്ന സ്ഥലം, നല്ലവായു സഞ്ചാരമുള്ള ഇടം തുടങ്ങിയ ഘടകങ്ങളാണ് സ്റ്റേഡിയം തിരഞ്ഞെടുക്കാനുള്ള കാരണം. ഒഴിവാക്കാനാകാത്ത ആളുകൾ മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങിൽ ഉണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.