കോട്ടത്തറ വൈശ്യന്‍, കൊളവയല്‍ കോളനിയിലെ കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു.

കോട്ടത്തറ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പ്പെട്ട വൈശ്യന്‍, കൊളവയല്‍ പണിയ കോളനികളിലെ കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു. രണ്ടു കോളനികളിലെയും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനു വെങ്ങപ്പള്ളി പഞ്ചായത്തിലെ മൂരിക്കാപ്പില്‍ ഭൂമി കണ്ടെത്തിയെങ്കിലും വീടുകളുടെ നിര്‍മാണം അനിശ്ചിതമായി മാറുകയാണ്. വരുന്ന കാലവര്‍ഷത്തിനു മുമ്പു പുനരധിവാസം നടക്കില്ലെന്ന യാഥാര്‍ഥ്യം രണ്ടു കോളനികളിലെയും കുടുംബങ്ങളെ അലട്ടുകയാണ്. ഇത്തവണയും മഴക്കാലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിച്ചുകൂട്ടേണ്ട ഗതികേടിലാണ്കുടുംബങ്ങള്‍.
വെണ്ണിയോടു ചെറുപുഴയ്ക്കു സമീപമാണ് വൈശ്യന്‍ കോളനി. വലിയപുഴയോടു ചേര്‍ന്നാണ് കൊളവയല്‍ കോളനി. രണ്ടു കോളനികളിലുമായി 35ല്‍പരം കുടുംബങ്ങളാണുള്ളത്. മഴക്കാലങ്ങളില്‍ വെണ്ണിയോടു ചെറിയപുഴയും വലിയപുഴയും കരകവിയുന്നതോടെ രണ്ടു കോളനികളും ഒറ്റപ്പെടും. പതിറ്റാണ്ടുകളായി ഇതാണ് സ്ഥിതി.

മഴവെള്ളം ഒഴുകിയെത്തി പുഴകള്‍ നിറയാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ കോളനിവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റുകയാണ് അധികൃതര്‍ ചെയ്യുന്നത്. മഴയുടെ ശക്തി കുറഞ്ഞു പുഴകളില്‍ വെള്ളം ഇറങ്ങുന്ന മുറയ്ക്കാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും കോളനികളിലേക്കു കുടുംബങ്ങളുടെ മടക്കം. പായകളും പാത്രങ്ങളും പക്ഷിമൃഗാദികളുമടക്കം വീട്ടിലുള്ളതെല്ലാം കെട്ടിപ്പെറുക്കിയാണ് കോളനികളില്‍നിന്നു ദുരിത്വാസ ക്യാമ്പുകളിലേക്കു തിരിച്ചും കുടുംബങ്ങളുടെ യാത്ര. രണ്ടു വര്‍ഷം മുമ്പു പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതു രണ്ടു കോളനികളിലെയും കുടുംബങ്ങളെ ആഹല്‍ദത്തിലാക്കിയിരുന്നു. മഴക്കാലങ്ങളിലെ ദുരിതജീവിതത്തിനു വൈകാതെ അറുതിയാകുമെന്നു അവര്‍ കരുതി. എന്നാല്‍ അന്തമില്ലാതെ നീളുന്ന ഭവന നിര്‍മാണം കുടുംബങ്ങളുടെ പ്രതീക്ഷകള്‍ കെടുത്തുകയാണ്. ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകളാണ് പുനരധിവാസം വൈകുന്നതിനു കാരണമെന്നു അവര്‍ കരുതുന്നു.

കഷ്ടതകള്‍ സഹിച്ചാണ് കോളനികളിലെ കുടുംബങ്ങളുടെ ജീവിതമെന്നു വാര്‍ഡ് മെംബര്‍ ബിന്ദു മാധവന്‍, പൊതുപ്രവര്‍ത്തകന്‍ ഗഫൂര്‍ വെണ്ണിയോട് എന്നിവര്‍ പറഞ്ഞു. വാസയോഗ്യമല്ലാതായ വീടുകളിലും കുത്തിക്കൂട്ടിയ കൂരകളിലുമാണ് വൈശ്യന്‍ കോളനിയിലെ കുടുംബങ്ങളുടെ താമസം. കോവിഡ് കാലത്തു വീടുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ കുടുംബാംഗങ്ങള്‍ക്കു കഴിയുന്നില്ല. പദ്ധതിയുടെ അഭാവത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള ശുദ്ധജലത്തിനും ആദിവാസികള്‍ പ്രയാസപ്പെടുകയാണ്. കുടുംബങ്ങള്‍ ഒഴിഞ്ഞുപോകേണ്ട സ്ഥലങ്ങളായതിനാല്‍ കോളനികളില്‍ വികസന പരിപാടികള്‍ നടക്കുന്നില്ല. കോളനികളിലേക്കു വഴികളും സഞ്ചാരയോഗ്യമല്ലാതായിരിക്കയാണ്. കോളനിവാസികളുടെ ദുരവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പുനരധിവാസം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് വാര്‍ഡ് മെംബറും പൊതുപ്രവര്‍ത്തകരും.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും

കള്ള കേസിൽ കുടുക്കാൻ കാർ പോർച്ചിൽ തോട്ടയും കർണാടക മദ്യവും കൊണ്ടു വച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38)പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്,

ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 15

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.