ബപ്പനം ഒന്നാം വാര്‍ഡിനായി നല്‍കിയ 2000 ത്തോളം വാഴക്കന്നുകള്‍ ചീഞ്ഞു ദുര്‍ഗന്ധം വമിക്കുന്നു എന്ന ആക്ഷേപവുമായി യൂത്ത് ലീഗ് രംഗത്ത്. 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരുകോടി ഫല വൃക്ഷത്തൈ നല്‍കുന്നതിന്റെ ഭാഗമായാണ് 2000 വാഴക്കന്നുകള്‍ മാസങ്ങള്‍ക്ക് മുമ്പേ ഇവിടെക്ക് എത്തിയത്. എന്നാല്‍ വാര്‍ഡ് മെമ്പറുടെ നിരുത്തരവാദിത്തപരമായ ഇടപെടലിന്റെ ഭാഗമായാണ് വഴക്കന്നുകള്‍ ഇതുവരെ വിതരണം ചെയ്യാത്തതെന്നും ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.നാടൊന്നാകെ പ്രതിസന്ധിയിലായ ഈ കാലഘട്ടത്തില്‍ ആളുകള്‍ക്ക് കിട്ടുന്ന ഇത്തരം അവകാശങ്ങള്‍ അവരുടെ കൈകളില്‍ എത്തിക്കുന്നതിന് വാര്‍ഡ് മെമ്പര്‍ അലംഭാവം വെടിയണമെന്നും യൂത്ത് ലീഗ് ബപ്പനം ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്
മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ






