കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. തരിയോട് ചെക്കനിക്കുന്നു കോളനിയില്‍ പോസിറ്റീവ് ആയ വ്യക്തികള്‍ക്ക് കോളനിയില്‍ സമ്പര്‍ക്കം ഉണ്ട്. മെയ് 18 വരെ മുത്തങ്ങ ഫോറസ്‌റ് ഓഫീസില്‍ ജോലി ചെയ്ത വ്യക്തി, ബ്രഹ്മഗിരി ടി എസ്റ്റേറ്റ് തോട്ടം തൊഴിലാളി എന്നിവര്‍ പോസിറ്റീവാണ്.
പിണങ്ങോട് നാട്ടിപ്പാറ കോളനി, തൊണ്ടര്‍നാട് മനപ്പാട്ടില്‍ കോളനി, മരടി കുറിച്ചിയ കോളനി, ചെറുകാട് കോളനി, വൈത്തിരി പ്രിയദര്‍ശിനി കോളനി, തരിയോട് ചെക്കനിക്കുന്നു കോളനി, പൂതാടി ചീയമ്പം 73 കോളനി, അമ്പുകുത്തി 19 കോളനി, എടവക കരംകോട് കോളനി, ചോളിയാട്ടക്കുന്നു കോളനി, കരിമ്പാല മൂല കോളനി, ചെര്‍മൂല കോളനി, എസ്.ടി ക്ലബ് വട്ടം കോളനി, കണിയാമ്പറ്റ കൊള്ളിവയല്‍ കോളനി, പീച്ചങ്കോട് നെല്ലിയേരി കോളനി, എടവക ബംഗ്‌ളാവുകുന്നു കോളനി, ലക്കിടി പ്രിയദര്‍ശിനി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി അധി കൃതര്‍ അറിയിച്ചു.