പിറന്നാളിന് പിറ്റേന്ന് കോവിഡ്; ഇരട്ടകൾ മരിച്ചത്‌ മണിക്കൂറുകളുടെ ഇടവേളയിൽ

മീററ്റ്∙ മീററ്റിന് നൊമ്പരമായി മലയാളി ഇരട്ടസഹോദരന്മാരുടെ മണിക്കൂറുകളുടെ ഇടവേളയിലുള്ള വേര്‍പാട്. മലയാളി എന്‍ജിനീയര്‍മാരായ ഇരട്ടസഹോദരങ്ങളായ ജോഫ്രഡ് വർഗീസ് ഗ്രിഗറിയും റാൽഫ്രഡ് ജോർജ് ഗ്രിഗറിയുമാണ് മീററ്റില്‍ കോവിഡിനോടു പൊരുതി 24ാം വയസില്‍ ജീവന്‍ വെടിഞ്ഞവര്‍. കംപ്യൂട്ടർ എൻജിനീയറിങ് ബിരുദദാരികളായ ഇരുവരും ഹൈദരാബാദിലെ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മീററ്റിലെ കന്റോൺമെന്റ് മേഖലയിലാണ് കുടുംബം താമസിച്ചിരുന്നത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗ്രാമല ബ്രഹ്മകുളം വീട്ടില്‍ ഗ്രിഗറി റാഫേല്‍-സോജ ദമ്പതികളുടെ മക്കളാണിവര്‍. മാതാപിതാക്കള്‍ കോളജ് അധ്യാപകരായിരുന്നതില്‍ ഇരുവരും വളര്‍ന്നതും പഠിച്ചതും മീററ്റിലാണ്.

ഒരേ ദിവസം ഒരുമിച്ചാണ് ഇരുവർക്കും കോവിഡ് പിടിപെട്ടത്. 1997 ഏപ്രിൽ 23ന് ജനിച്ചവർക്ക് ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് കോവിഡ് ബാധിച്ചത്. ആദ്യം സ്വന്തം വീട്ടിൽത്തന്നെ കഴിഞ്ഞ് ചികിത്സ തുടർന്നെങ്കിലും ഓക്സിജൻ അളവ് 90ൽ താഴെ ആയപ്പോൾ വീട്ടുകാർ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ മേയ് 13ന് വൈകിട്ടും 14ന് പുലർച്ചെയുമായി മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേരെയും കുടുംബത്തിനു നഷ്ടമായി.

ചെറുപ്പം മുതലേ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മറ്റേയാൾക്കും അതു സംഭവിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഒരാൾക്ക് കോവിഡ് ഭേദമായി വീട്ടിലെത്താനായില്ലെങ്കിൽ മറ്റേയാൾക്കും എത്താനാകില്ലെന്ന് അറിയാമായിരുന്നതായി പിതാവ് ഗ്രിഗറി റെയ്മൊണ്ട് റാഫേൽ പറഞ്ഞു. ജോഫ്രെഡ് മരിച്ചെന്ന വാർത്ത അറിഞ്ഞപ്പോൾ റാൽഫ്രഡ് തന്നെയായി വീട്ടിലേക്കു തിരിച്ചെത്തില്ലെന്ന് താൻ ഭാര്യയോടു പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. മണിക്കൂറുകൾക്കുള്ളിൽ ഇരുവരും പോയി – കരഞ്ഞു തളർന്ന ശബ്ദത്തിൽ പിതാവ് കൂട്ടിച്ചേർത്തു.

മേയ് ഒന്നിനാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. ആദ്യ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾക്കുശേഷം നടത്തിയ രണ്ടാം ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവായി. കോവിഡ് വാർഡിൽനിന്ന് ഇരുവരെയും സാധാരണ ഐസിയുവിലേക്കു മാറ്റാനും ഡോക്ടർമാർ തയാറായിരുന്നു. എന്നാൽ രണ്ടു ദിവസത്തേക്ക് അവരുടെ ആരോഗ്യനില പരിശോധിച്ചശേഷം മാറ്റിയാൽ മതിയെന്ന് പിതാവ് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, മേയ് 13ന് വൈകിട്ട് ആ ദുരന്ത വാർത്ത അമ്മയുടെ മൊബൈലിലേക്ക് ആശുപത്രിയിൽനിന്നുള്ള ഫോൺകോളായി എത്തുകയായിരുന്നു.

റാൽഫ്രഡ് അവസാനം ആശുപത്രിക്കിടക്കയിൽനിന്ന് അമ്മയെ വിളിച്ചിരുന്നു. തന്റെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും ജോഫ്രഡിന്റെ ആരോഗ്യനില എങ്ങനെയുണ്ടെന്നുമാണ് അന്വേഷിച്ചത്. അപ്പോഴേക്കും ജോഫ്രഡ് ഈ ലോകത്തുനിന്നു പോയിരുന്നു. എന്നാൽ റാൽഫ്രഡിനെ ഇക്കാര്യം അറിയിച്ചില്ല. ഡൽഹിയിലെ മറ്റൊരു ആശുപത്രിയിലേക്കു സഹോദരനെ മാറ്റിയെന്നുമാത്രമാണ് പറഞ്ഞത്. എന്നാൽ റാൽഫ്രഡ് ഉടനടി പറഞ്ഞു – അമ്മ കള്ളം പറയുകയാണ് എന്ന്.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും

കള്ള കേസിൽ കുടുക്കാൻ കാർ പോർച്ചിൽ തോട്ടയും കർണാടക മദ്യവും കൊണ്ടു വച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38)പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്,

ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 15

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.