തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് കെ.എന്‍ ഗോപിനാഥനില്‍ നിന്നും തുകയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഏറ്റുവാങ്ങി. സെക്രട്ടറി പി.വി തോമസ്, ഡയറക്ടര്‍മാരായ എം.ടി ജോണി, ജോജിന്‍ ടി ജോയി, അസിസ്റ്റന്റ് സെക്രട്ടറി പി.വി ബാബുരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്
മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ






