മിൽമ സെന്റെറുകളിൽ പാൽ ശേഖരിക്കാത്ത തീരുമാനം തെറ്റാണ് എന്നും, ധാരാളം ബുദ്ധിമുട്ടുകൾ നിലനിൽക്കുമ്പോൾ പെട്ടന്നു പ്രഖ്യാപിച്ച ഈ നടപടി കർഷകരെ ദുരുതത്തിലാക്കി എന്നും ശശിമല യൂത്ത് കോൺഗ്രസ് മേഖല കമ്മിറ്റി ആരോപിച്ചു.സർക്കാർ സത്യപ്രതിജ്ഞ തിരക്കുകൾ മാറ്റിവെച്ചു അടിയന്തരമായി ഇടപെടണമെന്നും കർഷകരുടെ പാൽ സർക്കാർ ഏറ്റെടുത്ത് വിപണനവും പ്രോസസിംഗും നടത്തി കർഷകർക്ക് വില നൽകാൻ ഇടപെടണമെന്നും തീരുമാനം നിലനിൽക്കുകയാണെങ്കിൽ കർഷകർക്കു അധിക വിലയും സബ്‌സിഡിയും നൽകി ഇപ്പോഴത്തേ നഷ്ടം നികത്താൻ തയാറാകണമെന്നും മേഖല കമ്മിറ്റി ആവിശ്യപെട്ടു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







