മുഹമ്മദ് റിയാസിന് ആശംസ നേർന്ന് യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ

തിരുവനന്തപുരം: നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസിന് ആശംസ നേർന്ന് യൂത്ത് ലീ​ഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ. ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു, മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് മഹമ്മദ് റിയാസ് എന്ന് പാണക്കാട് മുനവ്വറലി തങ്ങൾ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇരുവരും സഹപാഠികളാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷം.ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു,മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം.നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അർഹിച്ച സ്ഥാനമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്.പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ പ്രിയ സുഹൃത്തിന് കർമ്മ പദത്തിൽ പ്രശോഭിക്കാനും ഉയരങ്ങളിലേക്കെത്താനും സാധിക്കട്ടെ എന്നാശംസിക്കുന്നു. ഭാവുകങ്ങൾ !

ആപ്പ് സേവനങ്ങൾ തടസപ്പെടില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിര്ത്തലാക്കിയത്; വിശദീകരണവുമായി പേടിഎം

ആപ്പ് സേവനങ്ങൾ തടസപ്പെടില്ലെന്ന് വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ

ഗൂഗിൾ പേയും ഫോൺ പേയും ഇനി വേണ്ടേ? പുത്തൻ ഫീച്ച‍‌ർ അവതരിപ്പിച്ച് വാട്സ്ആപ്പ്, ഇനി ആപ്പിൽ തന്നെ റീച്ചാ‌‍ർജും ചെയ്യാം!

ഇന്ത്യയിൽ പുതിയ മൊബൈൽ റീച്ചാർജ് സൗകര്യം അവതരിപ്പിക്കാൻ വാട്സ്ആപ്പ്. ഫിൻടെക് സ്ഥാപനമായ പേ യു (PayU) യുമായി സഹകരിച്ച് ജിയോ, എയർടെൽ, ഐഡിയ തുടങ്ങിയ പ്രീപെയ്ഡ് നമ്പറുകൾ ആപ്പിനുള്ളിൽ നിന്ന് നേരിട്ട് റീചാർജ് ചെയ്യാൻ

റേഷന്‍ വിഹിതം ഒരുമിച്ച് നല്‍കും

ഏപ്രില്‍, മെയ് മാസത്തെ റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് ഒരുമിച്ച് റേഷന്‍ കടകളില്‍ നിന്നും നല്‍കും. ഏപ്രില്‍ മാസത്തെ റേഷന്‍ വി nഹിതം ഏപ്രില്‍ മാസം തന്നെ വാങ്ങേണ്ടതാണ്. മെയ് മാസ വിഹിതം ഏപ്രില്‍ മാസത്തെ

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു.

കോളിയാടി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെമ്പക ചുവട്ടിൽ കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന്

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.