കേരള കര്‍ണാടക അതിര്‍ത്തിയിലെ കബനി നദിയില്‍ ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.പുല്‍പ്പള്ളി പോലിസിന്റെയും ബത്തേരി ഫയര്‍ഫോഴ്‌സിന്റെയും നേത്യത്യത്തില്‍ മൃതദേഹം കരയ്ക്കടുപ്പിച്ചു. തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്ന് കബനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മൃതദേഹം ഒഴുകിയെത്തിയതാണോയെന്നും സംശയിക്കുന്നു.ആര്‍ടിപിസിആര്‍ ടെസ്റ്റിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു.
കോളിയാടി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെമ്പക ചുവട്ടിൽ കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന്







