മാനന്തവാടി കോഴിക്കോട് റോഡിലെ മലഞ്ചരക്ക് വില്‍പ്പന കേന്ദ്രമായ ശ്രീനാരായണ ട്രെഡേഴ്‌സ് ഉടമ പാണ്ടിക്കടവ് അഗ്രഹാരം വെങ്ങാലിക്കുന്നേല്‍ വിനോദ് (42) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ തെങ്ങ് മുറിക്കുന്നതിനിടെ കയറ് പിടിച്ച് സഹായിക്കുകയായിരുന്ന വിനോദിന്റെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.പിതാവ്: പരേതനായ നാരായണന്‍ നായര്‍ (ബാലന്‍). മാതാവ്: വത്സല.സഹോദരങ്ങള്‍: ബിജു,ബിന്ദു.

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു.
കോളിയാടി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെമ്പക ചുവട്ടിൽ കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന്







