ആയിരം ഭക്ഷ്യക്കിറ്റുകള്‍ കൈമാറി.

ജില്ലയില്‍ കോവിഡ് മൂലം യാതന അനുഭവിക്കുന്ന രോഗികളുടെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ മദേഴ്സ് മീല്‍ ആയിരം ഭക്ഷ്യ കിറ്റുകള്‍ ജില്ലാ ഭരണകൂടത്തിനു കൈമാറി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പ്രോജെക്ട് വിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിമി മാത്യുവില്‍ നിന്നും ഭക്ഷ്യക്കിറ്റുകള്‍ ഏറ്റുവാങ്ങി. അവശ്യ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടുത്തിയ 500 രൂപ വിലവരുന്ന ആയിരം കിറ്റുകളാണ് ആദിവാസി വിഭാഗത്തില്‍ പെട്ട രോഗികളുടെ വീടുകളില്‍ വയനാട്ടില്‍ വിതരണം ചെയ്യുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ചെയ്യുക, ഒരാള്‍പോലും പട്ടിണി മൂലം മരിക്കാനിടവരാതിരിക്കുക എന്നതാണ് മദേഴ്സ് മീല്‍ പദ്ധതിയുടെ ലക്ഷ്യം.

ഭക്ഷ്യകിറ്റുകള്‍ക്കവശ്യമയ സാമ്പത്തിക സഹയം നല്‍കുന്നത് ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്ന സംഘടനയാണ്. അഞ്ച് രാജ്യങ്ങളില്‍ മദേഴ്‌സ് മീല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിര്‍ധനരായവര്‍ക്ക് ഈ പദ്ധതി വഴി സഹയമെത്തിക്കുന്നു. ഹോപ് ഡി.എം.സി.ഐ യുമായി സഹകരിച്ചു കേരളത്തിലെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കായ് 1400 കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. വിധവകള്‍, രോഗികള്‍, വാര്‍ദ്ധക്യ രോഗികള്‍, പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
ചടങ്ങില്‍ റഷീന സുബൈര്‍, വി.ഇബ്രാഹിം, പ്രൊജക്ട് വിഷന്‍ വളണ്ടിയര്‍മ്മാരായ കെ.കെ.ജയന്‍, എ.ആര്‍.ജെയ്സണ്‍ എന്നിവര്‍ പങ്കെടുത്തു.

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 കേസുകൾ

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു. ഇന്ന്ലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്.പാലക്കാട് വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ

ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി

മാനന്തവാടി : കുണ്ടാല മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവ പള്ളിയിൽ പരിശുദ്ധ മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമ്മ പെരുന്നാൾ നടത്തി . വികാരി ഫാ. ജോസഫ്

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.