ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും വിഷം കൊടുത്തുകൊന്ന യുവാവ്​ അറസ്​റ്റിൽ…

കൊല്ലം: കേരളപുരത്ത് ഭാര്യയെയും രണ്ട്​ പിഞ്ച് കുഞ്ഞുങ്ങളെയും വിഷം കൊടുത്ത് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച പിതാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. മേയ്​ 11നായിരുന്നു സംഭവം. മണ്‍ട്രോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ വൈ. എഡ്വേര്‍ഡിനെയാണ്​ (40) അറസ്റ്റ് ചെയ്തത്. ഭാര്യ വര്‍ഷ (26), മക്കളായ അലൈന്‍ (2), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. ഇവരെ വിഷം കുത്തിവെച്ച്​ കൊന്നുവെന്ന് ചോദ്യം ചെയ്യലിൽ​ പ്രതി സമ്മതിച്ചാതായി പൊലീസ് പറഞ്ഞു.

തുടര്‍ന്ന് ഇയാളും ജീവനൊടുക്കാനായി വിഷം കുത്തിവെച്ചു. ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ആരോഗ്യം വീണ്ടെടുത്തിനെ തുടര്‍ന്നാണ് അറസ്​റ്റ്​ രേഖപ്പെടുത്തിയത്​.

കൊലപാതകത്തിന് പിന്നിലെ കാരണങ്ങളും കുത്തിവിച്ച വിഷം ഏതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലെ വ്യക്തമായി അറിയാന്‍ കഴിയൂവെന്ന് കുണ്ടറ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സജികുമാർ പറഞ്ഞു. ഇവര്‍ കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിന്​ സമീപം വാടകക്ക്​ താമസിച്ചുവരികയായിരുന്നു.

കുണ്ടറ മുക്കട രാജാ മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരനായിരുന്നു എഡ്വേര്‍ഡ്. ആരവിന് കുടലില്‍ തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ശസ്ത്രക്രിയക്കുശേഷം കുടുംബം വാടകവീട്ടിലെത്തിയില്ല. വര്‍ഷയും കുട്ടികളും മണ്‍റോതുരുത്തിലെ വര്‍ഷയുടെ കുടുംബവീട്ടിലായിരുന്നു.

സംവത്തി​ന്റെ രണ്ടുദിവസംമുമ്പ് എഡ്വേര്‍ഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. അടുത്തദിവസം ഭാര്യവീട്ടിലെത്തിയ എഡ്വേര്‍ഡ് വര്‍ഷയെ നിർബന്ധിച്ച് കേരളപുരത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. വര്‍ഷ എത്തിയതുമുതല്‍ ഇരുവരും തമ്മില്‍ വഴക്ക്​ നടന്നിരുന്നതായി അയല്‍ക്കാര്‍ പറയുന്നു.

സമീപത്തെ രാഷ്ട്രീയ പ്രവർത്തകനെ
വിളിച്ചുവരുത്തി ഇവരുടെ ബന്ധുവി​ന്റെ ഫോണ്‍നമ്പര്‍ നല്‍കി വിവരമറിയിക്കണമെന്ന് പറഞ്ഞിരുന്നു. വൈകീട്ട് 4.30ഓടെ അയല്‍വാസി ഇവര്‍ക്ക് പാൽ വാങ്ങിനല്‍കി. എഡ്വേര്‍ഡ് എത്തി പാലുവാങ്ങി അകത്തേക്കുപോയി.

5.30ഓടെ സ്ഥലത്തെത്തിയ ബന്ധു വിളിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ല. ഒടുവില്‍ പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്. അലൈന്‍, ആരവ് എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന വര്‍ഷയെയും എഡ്വേര്‍ഡിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വര്‍ഷ മരിച്ചു. അതേസമയം, ഇവരുടെ മൂത്ത മകൾക്ക്​ ഇയാൾ വിഷം നൽകിയിട്ടില്ല. തനിക്ക് ഏറെ സ്നേഹമുള്ളതിനാലാണ് വിഷം നൽകാതിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഈ കുട്ടി ഇപ്പോൾ ബന്ധുക്കളോടൊപ്പമാണ്.

ആപ്പ് സേവനങ്ങൾ തടസപ്പെടില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിര്ത്തലാക്കിയത്; വിശദീകരണവുമായി പേടിഎം

ആപ്പ് സേവനങ്ങൾ തടസപ്പെടില്ലെന്ന് വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ

ഗൂഗിൾ പേയും ഫോൺ പേയും ഇനി വേണ്ടേ? പുത്തൻ ഫീച്ച‍‌ർ അവതരിപ്പിച്ച് വാട്സ്ആപ്പ്, ഇനി ആപ്പിൽ തന്നെ റീച്ചാ‌‍ർജും ചെയ്യാം!

ഇന്ത്യയിൽ പുതിയ മൊബൈൽ റീച്ചാർജ് സൗകര്യം അവതരിപ്പിക്കാൻ വാട്സ്ആപ്പ്. ഫിൻടെക് സ്ഥാപനമായ പേ യു (PayU) യുമായി സഹകരിച്ച് ജിയോ, എയർടെൽ, ഐഡിയ തുടങ്ങിയ പ്രീപെയ്ഡ് നമ്പറുകൾ ആപ്പിനുള്ളിൽ നിന്ന് നേരിട്ട് റീചാർജ് ചെയ്യാൻ

റേഷന്‍ വിഹിതം ഒരുമിച്ച് നല്‍കും

ഏപ്രില്‍, മെയ് മാസത്തെ റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് ഒരുമിച്ച് റേഷന്‍ കടകളില്‍ നിന്നും നല്‍കും. ഏപ്രില്‍ മാസത്തെ റേഷന്‍ വി nഹിതം ഏപ്രില്‍ മാസം തന്നെ വാങ്ങേണ്ടതാണ്. മെയ് മാസ വിഹിതം ഏപ്രില്‍ മാസത്തെ

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു.

കോളിയാടി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെമ്പക ചുവട്ടിൽ കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന്

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.