ബിഗ്‌ബോസ് മലയാളം സീസൺ 3 ഷൂട്ടിംഗ് നിർത്തിവെച്ചു.

റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3 ഷൂട്ടിങ് നിര്‍ത്തിവെച്ചു. കൊവിഡ് സാഹചര്യത്തില്‍ തമിഴ്‍നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. മലയാളത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്‍മി എന്നിവരായിരുന്നു തുടക്കത്തില്‍ ബിഗ് ബോസില്‍ മത്സാര്‍ഥികളായി എത്തിയത്. വൈല്‍ഡ് എൻട്രിയായി ഫിറോസ്- സജ്‍ന ദമ്പതിമാരും, മിഷേലും രമ്യാ പണിക്കരുമെത്തി.

ബിഗ് ബോസിലെ നിയമം തെറ്റിച്ചതിന്റെ പേരില്‍ ഫിറോസ്- സജ്‍ന ദമ്പതിമാരെ പുറത്താക്കിയിരുന്നു. കിടിലൻ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്‍ണു, റംസാൻ, മണിക്കുട്ടൻ, നോബി, ഡിംപല്‍, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ഏറ്റവുമൊടുവില്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നത്. കൊവിഡിന്റെ വ്യാപനം മൂലം ലോക്ക്‍ ഡൗൺ പ്രഖാപിച്ച സാഹചര്യത്തിൽ താല്‍കാലികമായി നിര്‍ത്തിവയ്‍ക്കുന്നുവെന്നും പ്രതിസന്ധി മാറിയാൽ ഉടൻതന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നാണ് ഏഷ്യാനെറ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.