ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ഇന്ധന വില കൂട്ടിയത്. ഡീസലിന് 31 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപ കടന്നു. പെട്രോള്‍ ലിറ്ററിന് 95 രൂപ രണ്ട് പൈസയാണ് തലസ്ഥാനത്തെ വില. ഡീസലിന് 90 രൂപ എട്ട് പൈസ. 93 രൂപ 14 പൈസയാണ് കൊച്ചിയില്‍ പെട്രോളിന് വില. ഡീസലിന് 88 രൂപ 32 പൈസയും.വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയരാന്‍ തുടങ്ങിയത്. രാജ്യത്ത് ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം







