വടുവഞ്ചാല്‍: മുംബൈയിലുണ്ടായ ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ബാര്‍ജ് അപകടത്തില്‍പെട്ട് ഒരു വയനാട് സ്വദേശി കൂടി മരിച്ചു.മൂപ്പൈനാട് പഞ്ചായത്തിലെ വടുവഞ്ചാല്‍ വളവ് കല്ല്‌കെണി മേലെവെള്ളേരി വീട്ടില്‍ സുധാകരന്റെയും ദേവയാനിയുടെയും മകന്‍ സുമേഷ് (31) ആണ് മരിച്ചത്.മാത്യു കണ്‍സ്ട്രക്ഷനില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരുകയായിരുന്നു. മുംബൈ ഹൈയില്‍ ഒ.എന്‍.ജി.സി യുടെ വര്‍ക്ക് നടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ കഴിഞ്ഞ ദിവസം മരിച്ച മറ്റൊരു വയനാട് സ്വദേശിയായ ജോമിഷ് ജോസഫിന്‍റെ മൃതദേഹം ഇന്ന് ഉച്ചയോടെ കല്‍പ്പറ്റ പള്ളിക്കുന്ന് വീട്ടിലെത്തിക്കും. വൈകിട്ടാണ് സംസ്‌കാരം.
എണ്ണപ്പാടത്തുണ്ടായ അപകടത്തില്‍ ആകെ
മരണം 49 ആയി. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 25 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.188പേരെ ഇതുവരെ നാവികസേന രക്ഷപെടുത്തി.ചൊവാഴ്ച്ചയാണ് ടൗതേ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ മുംബയ് ഹൈ റിഗിലെ ബാര്‍ജുകള്‍
അപകടത്തില്‍പ്പെട്ടത്.