വെണ്ണിയോട്: കോട്ടത്തറ പഞ്ചായത്തിലെ 11 ആം വാർഡിലെ കർഷകനായ ഇളങ്ങോളി ജമാലാണ്
ഈ വർഷം കൃഷി ചെയ്ത കപ്പ മുഴുവൻ കോവിഡിൽ പ്രയാസമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കാനായി സംഭാവന ചെയ്തത്.400 ചുവട് കപ്പ EMS ചാരിറ്റബിൾ സൊസൈറ്റിക്ക് നല്കി.
കോവിഡിലും ലോക്ക് ഡൗണിലും പ്രയാസമനുഭവിക്കുന്ന ആദിവാസികളടക്കമുള്ള
സാധാരണക്കാർക്ക് വിതരണം ചെയ്തു. വി എൻ ഉണ്ണികൃഷ്ണൻ കോട്ടത്തറ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സംഗീത് സോമൻ, മുഹമ്മദ് ഫസൽ, ഷജിൻ, ജോസ് പി ജി,രാമചന്ദ്രൻ,മുനീർഎം,വിപിൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം