ബംഗളൂരുവില്‍ നിന്നും മുട്ടില്‍ മാണ്ടാടുള്ള ബന്ധുവീട്ടിലെത്തിയ 39 കാരനായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണിന് ഗുരുതരമായ അസുഖത്താല്‍ ഇദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും രോഗം ഭേദമാകാത്തിതിനെ തുടര്‍ന്ന് വയനാട്ടില്‍ ബന്ധുക്കളുള്ളതിനാല്‍ ഇന്ന് രാവിലെ ആംബുലന്‍സില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിക്കുകയും കണ്ണിന്റെ രോഗം ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങളായതിനാല്‍ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് രോഗമാണെന്ന് സ്ഥിരീകരിച്ചത്.
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു.ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഇതോടെ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. രാജ്യത്ത് ഇരുപതിലേറെ സംസ്ഥാനങ്ങളിലായി 8848 പേരില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
ബ്ലാക്ക് ഫംഗസ് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നായ അംഫോട്ടറിസിന്‍ ഉത്പാദനം കൂട്ടി.
പ്രമേഹ രോഗികളിലും സ്റ്റിറോയിഡ് നല്‍കിയവരിലുമാണ് രോഗം കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കൊവിഡ് രോഗികളിലോ, രോഗം ഭേദമായവരിലോ തലവേദന, കണ്ണുവേദന, കണ്ണില്‍ തടിപ്പ്, മുഖത്ത് നീര് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധന എത്രയും വേഗം നടത്തണമെന്ന് എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേരിയ പറഞ്ഞു.