പ്രിയപത്നി അതീവഗുരുതരാവസ്ഥയിൽ, ജീവൻ കയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു ; ഭാര്യയുടെ അവസ്ഥ പങ്കുവെച്ച് മലയാളികളുടെ പ്രിയനടൻ.

നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോവിഡ് പിടിപെട്ട് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. നടൻ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സ്വയം ശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നും കോവിഡ് ഭീകരമാണെന്നും ജയചന്ദ്രൻ പറയുന്നു.
കൂട്ടിക്കൽ ജയചന്ദ്രന്റെ വാക്കുകൾ…

…പ്രിയരേ,

ദിവസങ്ങളായി കോവിഡാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.

പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാൻ!

ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കുക. മാസ്ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങൾ ഇതെല്ലാം പാലിച്ചു, പക്ഷേ…

ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകൾ..

പുറത്ത് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാർക്കും, പ്രിയപ്പെട്ട നിങ്ങൾക്കും നന്ദി…

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.