മാനന്തവാടി : രാജ്യത്തെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ ദിവസങ്ങളിലുള്ള ഇന്ധന വിലവർധന സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മേഖല സമിതിയുടെ ഓൺലൈൻ യോഗം വിലയിരുത്തി. കോവിഡ് മഹാമാരി കാരണം പൊറുതിമുട്ടിയ സാധാരണക്കാരന് ഇന്ധന വിലക്കയറ്റമുണ്ടാകുന്നത് ഇരട്ടി ദുരിതം വിതക്കുന്നുവെന്ന് മേഖല പ്രസിഡന്റ് ലിബിൻ മേപ്പുറത്ത് അഭിപ്രായപ്പെട്ടു. അന്തരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുറയുമ്പോഴും, രാജ്യത്തെ ഉപഭോക്താവിന് അതിന്റെ ഗുണം ലഭിക്കാത്ത സാഹചര്യം ആണ് നിലനിൽക്കുന്നത്.
അമിതമായ വിലവർധനവും പകൽ കൊള്ളയും അവസാനിപ്പിക്കുവാനും, വിലക്കയറ്റം നിയന്ത്രിക്കുവാനും സർക്കാർ തയ്യാറാവണം. എണ്ണ കമ്പിനികൾ അമിത വില ഈടാക്കുന്നത് നിയന്ത്രിക്കുന്നതിനൊപ്പം അന്യയമായി ഈടാക്കിക്കൊണ്ടിരിക്കുന്ന, നികുതിയിൽ ഇളവ് വരുത്തണമെന്നും, പൗരന്മാരുടെ ഹിതമറിഞ്ഞു സർക്കാർ പ്രവർത്തിക്കണമെന്നും മേഖല സമിതി അറിയിച്ചു. മേഖല ഭാരവാഹികളായ ഡയറക്ടർ ഫാ. ജോജോ ഔസേപ്പറമ്പിൽ, സെക്രട്ടറി അതുൽ ആവണിക്കൽ, ട്രെഷറർ ടിനു മങ്കൊമ്പിൽ,വൈസ് പ്രസിഡന്റ ബ്ലസി കാളത്തനാനിക്കൽ, ജോയിന്റ് സെക്രട്ടറി അലീന ഉമ്പുകാട്ടിൽ, ആനിമേറ്റർ സി.റെയ്നി എം.എസ്.എം.ഐ, സൈബർ കോ-ഓർഡിനേറ്റർ ജോൺസ്റ്റൈൻസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.