പൾസ് വയനാംകുന്ന് യൂണിറ്റിന് അണുനശീകരണ ലായനിയായ ക്ലോറിൻ, ബ്ലീച്ചിങ് പൗഡർ,സാവലോൺ ക്ലീനർ എന്നിവ നൽകി. പൊഴുതന ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സുധ അനിൽ,രണ്ടാം വാർഡ് മെമ്പർ സി.മമ്മി എന്നിവരിൽ നിന്നും അണുനാശിനികൾ പൾസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലീം ഏറ്റുവാങ്ങി.തുടർന്ന് വയനാംകുന്ന്, കൊയിലേരിക്കുന്ന്,ഊരംകുന്ന് കോളനികൾ, വീടുകൾ, അംഗണവാടി എന്നിവിടങ്ങളിൽ യൂണിറ്റ് മെമ്പർമാർ ക്ലോറിൻ ലായനി തളിച്ച് അണുനശീകരണം നടത്തി.യൂണിറ്റ് പ്രസിഡന്റ് സൻജിത്ത് അന്തിക്കാട്,വൈസ് പ്രസിഡന്റ് അരുൺ പുഴക്കൽ,ജോ.സെക്രട്ടറി മിഥുൻ ട്രഷറർ വിനോദ് കുമാർ,എന്നിവർ നേതൃത്വം നൽകി.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ