പുൽപ്പള്ളി : ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം “തുടരണം ജാഗ്രത” പദ്ധതിയുടെ ഭാഗമായി പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൾസ് ഓക്സിമീറ്ററുകളും പിപിഇ കിറ്റുകളും കൈമാറി.പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ ടി.എസ് ,സെക്രട്ടറി വി.ഡി.തോമസ് എന്നിവർ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ഏറ്റുവാങ്ങി.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുഗു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മുല്ലക്കൽ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ടി കരുണാകരൻ, സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ്,പ്രോഗ്രാം ഓഫീസർ ദിനേശ് കുമാർ ,എൻഎസ്എസ് വൊളണ്ടിമാരായ മിലിയ സൂസൺ എൽദോ ,നിയ ജേക്കബ് ,നന്ദന ബാബു,അശ്വിൻ കൃഷ്ണ എന്നിവർ പങ്കെടുത്തു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ