എടവക: കർഷകനായ ഷിജോ തകരപ്പള്ളി (കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ്) സൗജന്യമായി നൽകിയ 3 ടൺ കപ്പ എടവക ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മുഴുവൻ ആദിവാസി കോളനികളിലും വാർഡ് മെമ്പർ ഷിൽസൺ കോക്കണ്ടത്തിലിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രാഹുൽ ഒ.ആർ, നൗഷാദ് പൊന്നാകുഴി, രാഹുൽ പൊന്നാകുഴി, ബെന്നി ടി ടി,സതീഷ് സുരേഷ്, സിനീഷ്, കുഞ്ഞുമോൻ ബിജു നിരപ്പേൽ, സോജി നിരപ്പേൽ, ബെന്നി കിഴക്കേ പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ